rain-kerala

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ അതിശക്തമായ മഴക്കും ഇടയുണ്ട്.

നാളെയും മറ്റന്നാളും കൂടി കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 11 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. മറ്റന്നാള്‍ ഒന്‍പതു ജില്ലകളിലും ഒാറഞ്ച് അലര്‍ട്ടാണ്. ഒഡീഷക്കു മുകളിലെ ന്യൂനമര്‍ദം ശക്തമായി തുടരുന്നതാണ് മഴകനക്കാന്‍ കാരണം. 

അടുത്ത ദിവസങ്ങളിലേക്കുള്ള മഴ മുന്നറിയിപ്പുകള്‍; ഓറഞ്ച് അലർട്ട്

  • 30/07/2026: ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ
  • 31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
  • 01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

യെലോ അലർട്ട്

  • 30/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസര്‍കോട്
  • 31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം
  • 01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസര്‍കോട്
  • 02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിലും മാറ്റം വരാവുന്നതാണ്. പുറപ്പെടുവിച്ച സമയം - 01.00 PM, 30/07/2026

ENGLISH SUMMARY:

Heavy rainfall is lashing across Kerala due to an active low-pressure system over Odisha, prompting the India Meteorological Department to issue red, orange, and yellow alerts across various districts. For today, July 30, 2026, orange alerts have been declared in Idukki, Ernakulam, Kozhikode, Wayanad, and Kannur, while remaining districts are under yellow alerts for isolated heavy to very heavy downpours accompanied by thunderstorms. The severe weather conditions are expected to escalate tomorrow, July 31, with 11 districts placed under orange warnings, before gradually shifting across multiple regions through August 2. Authorities have advised residents in high-risk zones to exercise extreme caution as 24-hour rainfall totals in orange alert areas are projected to range between 115.6 mm and 204.4 mm.