കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു കോടിയോളം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ. വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. പതിമൂന്നോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഒരായുസിന്റെ മുഴുവൻ സമ്പാദ്യം ഒറ്റയടിക്ക് കത്തി നശിച്ചു...... ഇനി വീണ്ടും തുടങ്ങണം മില്ല് ഉടമകൾ പറയുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് തീപിടിത്തം ഉണ്ടായത് തൊഴിലാളിയായ ഖുശി കുമാരി ആണ് തീ ആളി കത്തുന്നത് കണ്ടത്. 4 ടാങ്കുകളിലായി 28 ടൺ ഓയിൽ ഉണ്ടായിരുന്നു. 150 ടൺ കൊപ്രയും സൂക്ഷിച്ചിരുന്നു. 5 കോടിയിലധികം രൂപയുടെ നഷ്ടo ഉണ്ടായതാണ് പ്രാഥമിക കണക്ക്.മണിക്കൂറുകൾ നീണ്ടപരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവസമയം ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.കൊപ്ര ഡ്രയറിൽ നിന്ന് തീ പടർന്നതായാണ് സൂചന