calicut-university

TOPICS COVERED

എം.കോം പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബിഎഡ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി തീരുന്നു. ഇതോടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലായി. ബിഎഡ് പ്രവേശനതീയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സര്‍വകലാശാല വി സിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി.

നൂറുകണക്കിന് വിദ്യാര്‍ഥികള്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കാരണം കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ എല്ലാ വിഷയങ്ങൾക്കും ബിഎഡ് പ്രവേശനത്തിന് ബിരുദമാണ് യോഗ്യതയെങ്കിലും  കൊമേഴ്സിൽ ബി.എഡ് പ്രവേശനത്തിന് ബിരുദാനന്തര ബിരുദം നിർബന്ധമാണ്. അങ്ങനെയിരിക്കെ എംകോം പരീക്ഷാഫലം വരുന്നതിന് മുമ്പ് ബിഎഡ് പ്രവേശനത്തിനുള്ള സമയപരിധി അവസാനിക്കുന്നത് വിദ്യാര്‍ഥികളോട് കാട്ടുന്ന വഞ്ചനയാണെന്നാണ് വാദം. 

മുൻ വർഷങ്ങളിൽ കൊമോഴ്സ് ബി എഡ് പ്രവേശനത്തിന് പ്രത്യേക അപേക്ഷ ക്ഷണിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ എല്ലാ വിഷയങ്ങളിലെയും ബി എഡ് പ്രവേശനത്തിന് ഒരു മിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2026 ജൂലൈയിൽ എം. കോം അവസാന സെമസ്റ്റർ വിദ്യാർത്ഥികൾ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്.  ഇതിനിടെയാണ് മേയ് അവസാന വാരം ബി.എഡ്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുവാനുള്ള സമയം ഈ ആഴ്ച അവസാനിക്കും. ഫലം വരാതെ എംകോം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനുമാകില്ല. ഫലത്തില്‍ ഒരു അധ്യയന വര്‍ഷം വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക്  പൂര്‍ണമായും നഷ്ടപ്പെടും. 

ENGLISH SUMMARY:

Calicut University B.Ed admission is facing a crisis as M.Com results are delayed, impacting hundreds of students' higher education plans. Students are requesting an extension for B.Ed applications due to the M.Com exam results not being published before the deadline.