• ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ വിവിധ ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് എസ്എഫ്ഐ മാര്‍ച്ച്. മിക്കയിടത്തും മാര്‍ച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറി

 

ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ വിവിധ ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് എസ്എഫ്ഐ  മാര്‍ച്ച്. മിക്കയിടത്തും മാര്‍ച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറി. പാലക്കാട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

 

അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേടിനെതിരായ ഡല്‍ഹിയിലെ സിജെപി സമരത്തെ പിന്തുണച്ച് തമിഴ്‌നാട്ടിലും പ്രതിഷേധം.  ഡിവൈഎഫ്ഐ , എസ്എഫ്ഐ പ്രവര്‍ത്തകര്‍ മധുര തിരുപ്പറംകുഡ്രത്ത് ട്രെയിന്‍ തടഞ്ഞു. പാലക്കാട് നിന്ന് മധുര വഴി വന്ന ട്രെയിനില്‍ യാത്ര ചെയ്ത് തിരുപ്പറംകുഡ്രത്ത് ഇറങ്ങിയ ശേഷമായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെന്നൈ മറീന ബീച്ചിലും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ബീച്ചിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കി. തമിഴ്‌നാട്ടില്‍ പലയിടത്തും കോക്രോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണ അറിയിച്ച് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

ENGLISH SUMMARY:

The Students' Federation of India (SFI) staged marches to head post offices in various districts of Kerala, protesting alleged police excesses in Delhi. In several places, the marches turned into clashes with the police. Police used water cannons in Palakkad, while protesters staged sit-ins on the roads.