• ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് എസ്‌ഐടി കസ്റ്റഡിയിലെടുത്തത്.

ശബരിമല സ്വർണക്കൊള്ള കേസിൽ  തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. 

2025ൽ ദ്വാരപാലക ശിൽപ്പപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയി സ്വർണം പൂശിയ നടപടിയും 2019ലെ സ്വർണക്കൊള്ള മറയ്ക്കാനുള്ള ശ്രമവും തമ്മിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതിചേർക്കും. കേസിൽ മുൻപ് മറ്റ് ദേവസ്വം ബോർഡ് ഭാരവാഹികളും അറസ്റ്റിലായിരുന്നു. Also Read: ഏതുനിമിഷവും തന്‍റെ അറസ്റ്റ് ഉണ്ടാകുമെന്ന് പി.എസ്.പ്രശാന്ത്

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഏത് നിമിഷവും തന്റെ അറസ്റ്റുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഇന്ന് ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. ചെയ്യാത്ത തെറ്റിന് ക്രൂശിക്കുകയാണെന്നും പിന്നില്‍ രാഷ്ട്രീയമാണെന്നും കേസുമായി പൂർണമായും സഹകരിക്കുമെന്നും പി.എസ്. പ്രശാന്ത്.

ENGLISH SUMMARY:

The Special Investigation Team (SIT) has taken former Travancore Devaswom Board president P.S. Prashanth into custody in connection with the Sabarimala gold theft case. He was taken into custody from his residence. He is likely to be formally arrested after being brought to the investigation team's office and questioned.