'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പാല ബ്രില്ല്യന്‍റ് സ്‌റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്‍റെ ഭാവി സുരക്ഷിതമാക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രില്ല്യന്‍റിലെ ഡയറക്ടർമാരെയും സ്‌റ്റാഫ് അംഗങ്ങളെയും വിദ്യാർത്ഥികളെയും തൂഫാൻ വാരിയേഴ്‌സ് ആയി പ്രഖാപിച്ച അദ്ദേഹം ലഹരിക്കെതിരായ തൂഫാൻ പ്രതിജ്ഞയ്ക്കും നേതൃതം നൽകി.