തിരുവോണം ബംപര്‍ വിപണിയില്‍. സമ്മാനത്തുക 30 കോടിയായി ഉയര്‍ത്തിയതോടെ ആദ്യ ദിവസം തന്നെ കച്ചവടം പൊടിപൊടിക്കുകയാണ്. 8 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിവസം വിറ്റഴിഞ്ഞു. ഇത്തവണ വില്‍പന റെക്കോഡ് ഭേദിക്കുമെന്നാണ് സര്‍ക്കാരിന്‍റെയും കച്ചവടക്കാരുടെയും പ്രതീക്ഷ.
25 കോടിയില്‍ നിന്ന് 30 കോടിയായി ഒന്നാം സമ്മാനം ഉയര്‍ത്തിയതിന്‍റെ പ്രതിഫലനം ആദ്യ ദിവസത്തെ കച്ചവടത്തില്‍ തന്നെ കാണാം. സധാരാണയില്‍ നിന്ന് വിപരീതമായി ആദ്യ ദിനം തന്നെ ടിക്കറ്റ് ചോദിച്ചെത്തുന്നവരുടെ എണ്ണം കൂടുതലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അയല്‍ സംസ്ഥാനക്കാര്‍ ടിക്കറ്റ് വിപണിയില്‍ എത്തും മുമ്പേ അന്വേഷിച്ചെത്തി തുടങ്ങിയിരുന്നു. അതിനാല്‍ റെക്കോഡ് വില്‍പനയാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
ആദ്യ ദിനം സംസ്ഥാനത്താകെ 8.72 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 3.17 ലക്ഷം മാത്രമായിരുന്നു. 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ട വില്പനയ്ക്കായി പ്രിന്‍റ് ചെയ്തിട്ടുള്ളത്. അഞ്ഞൂറ് രൂപയാണ് ടിക്കറ്റിന്‍റെ വില. സെപ്റ്റംബര്‍ 26നാണ് നറുക്കെടുപ്പ്.