പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പോത്തുണ്ടി ബോയൻ നഗറിലെ സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് ജില്ലാ അഡീ. സെഷൻസ് കോടതി ശിക്ഷവിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയായ ചെന്താമരയ്ക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട സുധാകരന്‍റെ പെണ്‍കുട്ടികള്‍ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം മൂന്ന് വർഷം തടവ് അനുഭവിക്കണം.
നെന്മാറ കേസിന്‍റെ നാള്‍വഴി അറിയാം
പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയില്ലെന്ന് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. സുധാകരന്‍റെ പെണ്‍കുട്ടികള്‍ക്ക് ചെന്താമര ഭീഷണിയാണ്. ചെന്താമരയ്ക്ക് മാനസികപ്രശ്നമില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് അറിഞ്ഞ ശേഷം പ്രതിയുടെ പ്രതികരണങ്ങള്‍ കോടതി വിധിയിൽ കോടതി പരാമര്‍ശിച്ചു. ജില്ലാ നിയമ സഹായ വേദിയുടെ റിപ്പോർട്ടിൻ മേലുള്ള വാദങ്ങളും കോടതി ചൂണ്ടിക്കാട്ടി. 2019ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ ആണ് സജിതയുടെ കേസും കോടതി പരാമര്‍ശിച്ചു.
'ചെന്താമരയുടെ വക്കീല്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങളുണ്ടാക്കി, അത് എളുപ്പത്തില്‍ ടാക്കിള്‍ ചെയ്തു'
കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായ സാക്ഷി മൊഴികളുണ്ട്. കൊലപാതകം പ്രതി തുടർച്ചയായി ന്യായികരിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ശേഷം ചെന്താമര വിഷം കഴിച്ചു എന്നതിന് തെളിവ് ഇല്ല. ആത്മഹത്യ തീയറിക്ക് തെളിവില്ലെന്നും ജഡ്ജി പറഞ്ഞു. കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുന്നു. ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നു. ക്രൂരമായ കൊലപാതകങ്ങൾ നടക്കുന്നു. കേസ് അപൂർവത്തിൽ അപൂർവം എന്ന കോടതി വ്യക്തമാക്കി.