• നാെള മുതല്‍ ഒരുവര്‍ഷത്തേക്കാണ് കരാര്‍. യൂണിറ്റിന് 5.96 രൂപയ്ക്ക് രാത്രിയില്‍ വൈദ്യുതി വാങ്ങും.

വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായേക്കും. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി റഗുലേറ്ററി കമ്മിഷന്‍. നാ‌ളെ മുതല്‍ ഒരുവര്‍ഷത്തേക്കാണ് കരാര്‍. യൂണിറ്റിന് 5.96 രൂപയ്ക്ക്  രാത്രിയില്‍ വൈദ്യുതി വാങ്ങും. സംസ്ഥാനത്ത് പുതിയ വൈദ്യുതപദ്ധതി സാധ്യതകളെക്കുറിച്ച് വിശദമായി പഠിക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം മനോരമ ന്യൂസിനോട് പറഞ്ഞു.

 

 ചീമേനി താപവൈദ്യുതി നിലയവും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും പഠനത്തിന്‍റെ ഭാഗമാവുമെങ്കിലും സര്‍ക്കാര്‍ നയത്തിന്‍റെ അടിസ്ഥാനത്തിലാവും തുടര്‍നടപടി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാലും നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാണ് ശ്രമമെന്നും രാജമാണിക്യം പറഞ്ഞു. 

 

ഏത് പ്രതിസന്ധിയിലും വൈദ്യുതി ഒരു മിനിറ്റ് പോലും തടസം വരാതെ ഉപഭോക്താക്കള്‍ക്ക് നല്‍കാനാവും. പക്ഷേ പിന്നീടുണ്ടാവുന്ന പ്രതിസന്ധി തരണം ചെയ്യാനാവില്ലെന്നും , കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ.എം.ജി രാജമാണിക്യം പറഞ്ഞു. മഴ കനക്കണം, ഡാം നിറയണം. എല്‍നിനോ ഭീതി ഒഴിയണം. മന്ത്രി ഉള്‍പ്പെടെ ഈമട്ടില്‍ പറഞ്ഞ് രക്ഷപ്പെടുന്നതല്ലാതെ കട്ടൊഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു ചര്‍ച്ചയുമില്ലെന്നതാണ് യാഥാര്‍ഥ്യം. 

 

ENGLISH SUMMARY:

The approval granted to the Kerala State Electricity Board (KSEB) to purchase 200 MW of electricity may provide a temporary solution to the ongoing power crisis. The Regulatory Commission has permitted KSEB to enter into a one-year contract, starting tomorrow. The electricity will be purchased at ₹5.96 per unit during the night. KSEB Chairman M.G. Rajamanikyam told Manorama News that a detailed study would be conducted on the possibilities of developing new power projects in the state.