സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍കൂട്ടി അറിയിക്കാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ജനങ്ങളെയിട്ട് അമ്മാനമാടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങി. ലഭ്യതയില്‍ കുറവുണ്ടാകാം. കുറവ് മുന്‍കൂട്ടിക്കണ്ട് വാങ്ങാന്‍ നടപടിയാണ് വേണ്ടതെ'ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാണെന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ഡോ. എം.ജി രാജമാണിക്യം. 'അര്‍ജന്‍റീന– സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടുതൽ തുക നൽകി വൈദ്യുതി വാങ്ങും. ഫുട്ബോൾ മൽസരം കാണുന്നതിനിടെ ഒരിടത്തും ഇതുവരെ വൈദ്യുതി നിയന്ത്രണമുണ്ടായിട്ടില്ല. ദിവസേന ആയിരം മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കൂടിയ വില കൊടുത്താലും വൈദ്യുതി കിട്ടാത്ത സ്ഥിതിയാണ്'. പ്രതിസന്ധി എന്ന് പരിഹരിക്കുമെന്ന് പറയാനാവില്ലെന്നും ഉപഭോഗം കുറച്ച് ജനങ്ങൾ സഹകരിക്കണമെന്നും എം.ജി രാജമാണിക്യം മനോരമ ന്യൂസിനോട് പറഞ്ഞു.