കര്‍ക്കടകത്തിലും കനക്കാതെ കാലവര്‍ഷം . സംസ്ഥാനത്ത് 33 ശതമാനം മഴ കുറഞ്ഞു. ഇടുക്കിയില്‍ 57 ശതമാനമാണ് മഴയുടെ കുറവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കനത്തമഴക്കുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.
സാധാരണ കര്‍ക്കിടകം ഇങ്ങനെയാണ് . നിന്നുപെയ്യുന്ന മഴ , പുഴയും തോടും എല്ലാം കരകവിയും. എന്നാല്‍ ഇത്തവണ
കര്‍ക്കിടമെത്തിയിട്ടും കാലവര്‍ഷം കനത്തില്ല. ജൂണിലും ജൂലൈ പകുതിവരെയും 33 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇടുക്കിയെയും വയനാടിനെയുമാണ് മഴ ചതിച്ചത്. 57 ശതമാനം ഇടുക്കിയിലും 61 ശതമാനം വയനാട്ടിലും മഴ കുറഞ്ഞു. തിരുവനന്തപുരവും കോട്ടയവും ഒഴികെ 12 ജില്ലകളിലും മണ്‍സൂണ്‍ കാര്യമായി കുറഞ്ഞിട്ടുണ്ട്. വൈദ്യുതി ഉത്പാദനം , കുടിവെള്ള വിതരണം എല്ലാംകടുത്ത പ്രതിസന്ധിയിലാണ്. ജൂലൈ അവസാനം വരെ ഇടത്തരം മഴക്കുമാത്രമെ സാധ്യതയുള്ളൂ എന്നാണ് കാലാവസ്ഥാ പ്രവചനം. ഓഗസ്റ്റില്‍ മഴ ലഭിക്കമെങ്കിലും കനത്തമഴക്ക് സാധ്യതയില്ല,