• പകരം ജോലി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ പിരിച്ചു വിടലിനെ ന്യായീകരിക്കാനുള്ള ആയുധമാക്കി കോറോ ഹെല്‍ത്ത് അധികൃതര്‍ മാറ്റുമെന്നാണ് ജീവനക്കാരുടെ വാദം. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നല്‍കുമെന്ന് ജി–ടെക് പറയുമ്പോഴും മെഡിക്കല്‍ കോഡിങ്ങിലെ ജോലി സാധ്യത ആശങ്കയായി നില നില്‍ക്കുകയാണ്

കൂട്ടപ്പിരിച്ചു വിടല്‍ നടത്തിയ കോറോഹെല്‍ത്ത് കമ്പനിയിലെ ജീവനക്കാര്‍ക്ക് ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി.ടെക്ക് വഴി ജോലി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അനുചിതമെന്ന്  ജീവനക്കാര്‍.  കോറോ ഹെല്‍ത്ത് അധികൃതരുമായി  നടക്കാനിരിക്കുന്ന ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ജീവനക്കാരുടെ വാദം. കോറോ ഹെല്‍ത്തില്‍ ജോലിയില്‍ തുടരാനുള്ള നടപടി  ഉണ്ടാകണമെന്നും ജീവനക്കാര്‍  ആവശ്യപ്പെട്ടു. 

കോറോ ഹെല്‍ത്തില്‍ ജോലി നഷ്ടമായ ജീവനക്കാരെ ഏറ്റെടുക്കാന്‍ ഐടി കമ്പനികളുടെ കൂട്ടായ്മമായ ജി–ടെക്  മുന്നോട്ടു വന്നിട്ടുണ്ടെന്നായിരുന്നു വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം. ഇരുപതാം തീയതി കോറോ ഹെല്‍ത്ത് അധികൃതരും സര്‍ക്കാരുമായി  നടക്കുന്ന ചര്‍ച്ചയുടെ ഫലം അറിയുന്നതിന് മുന്നെയുള്ള ജോലി വാഗ്ദാനം അനുചിതമായെന്നാണ് ജീവനക്കാരുടെ പ്രതികരണം. മെഡിക്കല്‍  കോഡിങ്ങ് ജോലി മാത്രം അറിയുന്ന  ജീവനക്കാര്‍ക്ക് കോറോ ഹെല്‍ത്തില്‍ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതയാണ് പരിഗണിക്കേണ്ടതെന്ന് ജീവനക്കാര്‍  പറയുന്നു.

പകരം ജോലി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ പിരിച്ചു വിടലിനെ ന്യായീകരിക്കാനുള്ള ആയുധമാക്കി കോറോ ഹെല്‍ത്ത് അധികൃതര്‍ മാറ്റുമെന്നാണ് ജീവനക്കാരുടെ വാദം. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നല്‍കുമെന്ന് ജി–ടെക്  പറയുമ്പോഴും മെഡിക്കല്‍ കോഡിങ്ങിലെ ജോലി സാധ്യത ആശങ്കയായി നില നില്‍ക്കുകയാണ്

പകരം ജോലി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ പിരിച്ചു വിടലിനെ ന്യായീകരിക്കാനുള്ള ആയുധമാക്കി കോറോ ഹെല്‍ത്ത് അധികൃതര്‍ മാറ്റുമെന്നാണ് ജീവനക്കാരുടെ വാദം. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നല്‍കുമെന്ന് ജി–ടെക്  പറയുമ്പോഴും മെഡിക്കല്‍ കോഡിങ്ങിലെ ജോലി സാധ്യത ആശങ്കയായി നില നില്‍ക്കുകയാണ്.  

ENGLISH SUMMARY:

Employees laid off from CoroHealth have expressed strong opposition to the government's proposal to facilitate their re-employment through G-Tech, the IT industry collective. They argue that this premature offer undermines their ongoing negotiations with company management and shifts the focus away from their demand to retain their positions at CoroHealth. Workers fear that the government’s alternative job proposal will be exploited by the company to justify the layoffs and escape accountability.