അര്‍ജന്‍റീന ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിനിടെ വൈദ്യുതി മുടങ്ങിയതിന്‍റെ പേരില്‍ മാള അന്നമടയില്‍ കെ.എസ്.ഇ.ബി ജീവനക്കാരന് മര്‍ദനം. മുളവടി കൊണ്ടുള്ള ആക്രമണത്തില്‍ ജീവനക്കാരന് പരുക്കേറ്റു. തൃശൂര്‍ എരുമപ്പെട്ടിയിലെ കെ.എസ്.ഇ.ബി ഓഫിസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാത്രിയില്‍ ഉപരോധിച്ചു. വൈദ്യുതി പ്രതിസന്ധി യാഥാര്‍ഥ്യമാണെന്നും എപ്പോള്‍ പരിഹരിക്കുമെന്ന് പറയാനാവില്ലെന്നും മന്ത്രി സണ്ണി ജോസഫ്.

കളിയാവേശത്തിനിടെയുണ്ടായ കറണ്ട് കട്ടിന്‍റെ പേരിലുള്ള കലഹം. കാരണമറിയാന്‍ മാള അന്നമട കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലെത്തിയ യുവാക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. അസഭ്യം പറഞ്ഞ് മുളവടി കൊണ്ട് ജീവനക്കാരനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. 

തൃശൂര്‍ എരുമപ്പെട്ടിയിലെ കെ.എസ്.ഇ.ബി ഓഫിസിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ രാത്രിയിലെ ഉപരോധവും മല്‍സരത്തിനിടെയുണ്ടായ വൈദ്യുതി തടസത്തിന്‍റെ പേരിലായിരുന്നു. പ്രതിസന്ധി തുറന്ന് പറഞ്ഞ് മന്ത്രി സണ്ണി ജോസഫ്. കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭിച്ചിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ ഇടത് സര്‍ക്കാരിന്‍റെ യുവജന സംഘടനയുടെ പ്രതിഷേധത്തില്‍ പരിഹാസം. 

ENGLISH SUMMARY:

Malayala Manorama Online News reports on an assault on a KSEB employee in Mala Annadam, Kerala, following a power outage during a football match. The incident escalated into a protest, highlighting the ongoing electricity crisis in the region.