സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിലെ പ്രതിപക്ഷ ഉപനേതൃപദവി വിഷയം ഇന്ന് ചേരുന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയാകുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. സംസ്ഥാനത്തിന്റെ റിപ്പോർട്ട് അനുസരിച്ചാകും വിഷയം ചർച്ചയ്ക്ക് വരുക. കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയും ദേശീയ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്നും ഡി.രാജ ഡൽഹിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു.