അധ്യാപിക ചൂരൽ കൊണ്ട് അടിച്ചതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ വിരലുകൾക്ക് പരുക്ക്. ഇംഗ്ലിഷ് അക്ഷരങ്ങൾ വേഗത്തിൽ എഴുതിയില്ലെന്ന് പറഞ്ഞാണ് അധ്യാപിക കുട്ടിയെ ശിക്ഷിച്ചതെന്നാണ് പരാതി. പരുക്കേറ്റ വിദ്യാർത്ഥിനിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ്, സ്കൂൾ അധികൃതർ, ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു.
ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക അടിച്ചു പരുക്കേൽപിച്ചെന്നു പരാതി. തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിൽ ആണ് സംഭവം. വലതു കൈവിരലിൽ പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. കവലയൂർ വെൺപാലവട്ടം കോണത്തു വീട്ടിൽ സുനിൽ–സന്ധ്യ ദമ്പതികളുടെ മകൾ സാന്ദ്രയ്ക്കാണ് അധ്യാപികയുടെ ക്രൂരതയില്‍ പരുക്കേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇംഗ്ലിഷ് ക്ലാസിൽ അക്ഷരങ്ങൾ വേഗം എഴുതാത്തതിനെത്തുടർന്ന് ചൂരൽ കൊണ്ട് അടിച്ചെന്നാണു പരാതി. രണ്ടു വിരലുകളിൽ അസാധാരണ വേദന അനുഭവപ്പെട്ട കുട്ടി ശനിയാഴ്ച വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വിരലിനു ചതവേറ്റതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് കുട്ടിക്ക് കടുത്ത പനി പിടിപെട്ടെന്നും പിതാവ് അറിയിച്ചു. സ്കൂൾ അധികൃതർ, ചൈൽഡ് വെൽഫെയർ, പൊലീസ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകി.
എന്നാൽ, ക്ലാസിൽ ബഹളം വച്ചതിനെത്തുടർന്ന് എല്ലാ കുട്ടികൾക്കും അടി കൊടുത്ത കൂട്ടത്തിൽ സാന്ദ്രയെയും അടിച്ചതാണെന്നും മറ്റ് സംഭവങ്ങൾ എന്താണെന്നു പരിശോധിക്കുമെന്നും ഇന്ന് ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കളുമായി സ്കൂളിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും ഹെഡ്മിസ്ട്രസ് എ.പി.ശ്രീകല പറഞ്ഞു.
1st Grade Student Injured After Teacher Beats Her with Cane for Slow Writing:
A first-grade student, Sandra, sustained finger injuries after being allegedly beaten with a cane by her teacher at Government HSS, Kavalayoor in Thiruvananthapuram. The incident occurred last Thursday when the teacher reportedly punished the child for not writing English letters quickly enough. The injured student, who later developed a high fever due to the trauma, sought treatment at Warkala Taluk Hospital and Parippally Medical College Hospital. While the child's parents have filed complaints with the police, school authorities, and child welfare officials, the Headmistress stated the teacher was punishing the entire class for making noise and a meeting has been scheduled to investigate the matter.