sugathan

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സുഗതന്‍റെ പുതിയ സത്യപ്രതിജ്ഞ ആയുധമാക്കാന്‍ ബിജെപി. കൃത്യമായി സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിനാല്‍ അയോഗ്യനായിരുന്ന സുഗതന്‍ കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും പങ്കെടുക്കാതിരുന്നതില്‍ തെറ്റില്ലെന്നാണ് ബിജെപിയുടെ വാദം. അതേസമയം നിയമം വളച്ചുകെട്ടി അനുകൂല വിധി സമ്പാദിക്കാനുള്ള മേയറുടെ ശ്രമം നടക്കില്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു.

ഈ മാസത്തെ കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്നു കൗണ്‍സിലില്‍ പങ്കെടുക്കാത്തതിന്‍റെ പേരില്‍ അയോഗ്യനാക്കപ്പെടുമെന്നായിരുന്നു സുഗതന്‍ നേരിട്ടിരുന്ന ഭീഷണി. പുതിയ സത്യപ്രതിജ്ഞയുടെ ബലത്തില്‍ സുഗതന് സംരക്ഷണം നല്‍കി സ്വയം സുരക്ഷാകവചമൊരുക്കുകയാണ് ബിജെപി. 

തെറ്റായി സത്യപ്രതിജ്ഞ ചെയ്തവവര്‍ അയോഗ്യനാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നതിനാല്‍ മുന്‍പ് നടന്ന ക‍ൗണ്‍സില്‍ യോഗത്തില്‍ സുഗതന്‍ പങ്കെടുത്തോ എന്നതില്‍ പ്രസക്തിയില്ലെന്നാണ് ബിജെപിയുടെ വാദം. അങ്ങനെയെങ്കില്‍ അടുത്ത മൂന്നു കൗണ്‍സിലില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ സുഗതന്‍ അയോഗ്യനാകൂ. ഇതിനുള്ളില്‍ സുഗതന് ജാമ്യം നേടിയെടുക്കാമെന്നാണ് ബിജെപി കരുതുന്നത്. അതേസമയം മേയര്‍ ഇല്ലാത്ത നിയമങ്ങളെ പെരുപ്പിച്ച് കാണിച്ച് നടക്കാത്ത കാര്യങ്ങള്‍ പറയുകയാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ജൂണ്‍ 10ന് അറസ്റ്റിലായ സുഗതന്‍ അന്നുമുതല്‍ ആറുമാസമാണ് തടവുശിക്ഷ അനുഭവിക്കേണ്ടത്.

ENGLISH SUMMARY:

Thiruvananthapuram Corporation controversy centers around Sugathan's new oath, with the BJP aiming to leverage it for protection. The BJP argues that Sugathan's previous disqualification for an incorrect oath is irrelevant following his new pledge, allowing him to attend council meetings.