vijay-chennithala

ഓപ്പറേഷൻ തൂഫാനിൽ തമിഴ്നാട് സർക്കാർ പൂർണ പിന്തുണ അറിയിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി അരമണിക്കൂറോളം ഫലപ്രദമായ ചർച്ച നടന്നു. സംസ്ഥാന സർക്കാർ എറണാകുളത്ത് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പരിപാടിയിൽ വിജയ് പങ്കെടുക്കാമെന്ന് അറിയിച്ചു. തൂഫാൻ ബ്രാൻഡ് അംബാസിഡറായ മോഹൻലാലും പരിപാടിയിൽ പങ്കെടുക്കും. 

തൂഫാനിൽ സംയുക്ത ഓപ്പറേഷൻ നടത്തുമെന്നും ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറാൻ ധാരണയായെന്നും തമിഴ്നാട് സെക്രട്ടേറിയറ്റിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു. തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയും അഭിനന്ദനവും അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. 

അതിർത്തിയിലെ പട്രോളിങ്ങും സംയുക്തമായി കൈകാര്യം ചെയ്യുമെന്നും ധാരണയായി. വിജയ്ക്ക് തകഴിയുടെ "കയർ" എന്ന മഹാഗ്രന്ഥത്തിൻ്റെ തമിഴ് വിവർത്തനം കേരളത്തിൻ്റെ സമ്മാനമായി നൽകിയഥായും ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കേരളത്തിലേക്ക് എത്തുന്ന അദ്ദേഹത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല സമൂഹ മാധ്യമത്തിൽ കുറിച്ചു.

ENGLISH SUMMARY:

Operation Thofan has received full support from the Tamil Nadu government, with Minister Ramesh Chennithala announcing a productive discussion with Chief Minister Joseph Vijay. This collaboration aims to strengthen the anti-drug campaign and foster intelligence sharing between the states.