muvatupuzha-police-officer-whatsapp-status
  • മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറാണ് ഊമക്കത്ത് തയാറാക്കിയ ശേഷം അബദ്ധത്തില്‍ സ്വന്തം വാട്സാപ്പില്‍ സ്റ്റാറ്റസായിട്ടത്

ഒപ്പം ജോലി ചെയ്യുന്നയാള്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ തയാറാക്കിയ പരാതി അബദ്ധത്തില്‍ വാട്സാപ്പ് സ്റ്റാറ്റസാക്കി പുലിവാല് പിടിച്ച് പൊലീസുകാരന്‍. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറാണ് ഊമക്കത്ത് തയാറാക്കിയ ശേഷം അബദ്ധത്തില്‍ സ്വന്തം വാട്സാപ്പില്‍ സ്റ്റാറ്റസായിട്ടത്.

കഴിഞ്ഞ ജനറല്‍ ട്രാസ്ഫറില്‍ പുത്തന്‍കുരിശ് സ്റ്റേഷനിലേക്ക് മാറി വീണ്ടും മൂവാറ്റുപുഴ ട്രാഫികിലേക്ക് എത്തി നിലവില്‍ സ്ക്വാഡില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയായിരുന്നു പരാതി. ഓപറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നുവെന്നും എത്രയും വേഗം സ്ഥലം മാറ്റണമെന്നുമാണ് കത്തിലുണ്ടായിരുന്നത്. അങ്കമാലിയിലേക്കോ പെരുമ്പാവൂരിലേക്കോ മാറ്റണമെന്നായിരുന്നു 'ഊമക്കത്തിലെ' ആവശ്യം.  സ്റ്റാറ്റസ് കണ്ട് മറ്റ് സഹപ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിച്ചതോടെയാണ് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞത്. സ്റ്റാറ്റസ് വേഗം ഡിലീറ്റ് ചെയ്തുവെങ്കിലും ഇതിനിടെ പലരും സ്ക്രീന്‍ഷോട്ടെടുത്ത് പ്രചരിപ്പിച്ചതോടെ നാണക്കേടിലുമായി. 

രഹസ്യ പരാതി പരസ്യമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ അച്ചടക്കത്തിന്‍റെ വാളെടുത്തിട്ടുണ്ട്. കടുത്ത അച്ചടക്ക ലംഘനമാണ് നടന്നിട്ടുള്ളതെന്നും നടപടിയുണ്ടാകുമെന്നുമാണ് സൂചന. ഊമക്കത്തെഴുതിയ ഉദ്യോഗസ്ഥന്‍ നേരത്തെയും പൊലീസിനെ കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

ENGLISH SUMMARY:

A police officer stationed at the Muvattupuzha police station inadvertently posted an anonymous complaint intended for his superiors as his WhatsApp status. The complaint targeted a colleague, alleging that the officer was undermining 'Operation Toofan' and requested his transfer to another station. After colleagues contacted him about the post, the officer quickly deleted it, but screenshots had already circulated widely. The incident has caused significant embarrassment for the department and the officer involved. Consequently, senior officials are now initiating disciplinary action against the officer for this serious breach of conduct. Reports indicate that this individual has a history of causing similar complications for the force.