VDSatheesan

സര്‍ക്കാര്‍ പ്ളീഡര്‍ നിയമനത്തില്‍ കെ.എസ്.യുവിന്‍റെയും ലോയേഴ്സ് കോണ്‍ഗ്രസിന്‍റെയും വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി. കെ.എസ്.യു യൂണിറ്റിലല്ല പ്ളീഡര്‍മാരെ തീരുമാനിക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ബിജെപി, സിപിഎം ബന്ധമുളളവരെന്ന് ആരോപിക്കപ്പെട്ട രണ്ട് അഭിഭാഷകരെയും പ്ളീഡര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തത് ലോയേഴ്സ് കോണ്‍ഗ്രസാണെന്ന രേഖയും മുഖ്യമന്ത്രി പുറത്തുവിട്ടു. 

മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനൊരുങ്ങുകയാണ് കെ.എസ്.യു. ബിജെപി ബന്ധവും സിപിഎം ബന്ധവുമുള്ള രണ്ട് അഭിഭാഷകര്‍ പ്ളീഡര്‍മാരായി നിയമിക്കപ്പെട്ടു എന്ന വിമര്‍ശനം ലോയേഴ്സ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. ലോയേഴ്സ് കോണ്‍ഗ്രസ്  സര്‍ക്കാരിന് കൈമാറിയ ശുപാര്‍ശയില്‍  ഈ അഭിഭാഷകരുടെ പേരും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ബിജെപി, സിപിഎം ബന്ധമുള്ളവരെ ലോയഴ്സ് കോണ്‍ഗ്രസ് ശുപാര്‍ശചെയ്താല്‍ അത് അപ്പാടെ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ ഉപേക്ഷിച്ചുവരുന്നവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കിയില്ലെ എന്നായിരുന്നു മറുചോദ്യം. ആവശ്യത്തിലധികം പ്ളീഡര്‍മാരെ നിയമിച്ചു എന്ന മുന്‍നിയമന്ത്രി പി.രാജീവിന്‍റെ വിമര്‍ശത്തിന് മുന്‍ സര്‍ക്കാരിന്‍റെ  നിയമന കണക്ക് നിരത്തിയായിരുന്നു  മുഖ്യമന്ത്രിയുടെ  മറുപടി. 

ENGLISH SUMMARY:

Kerala Chief Minister's dismissal of criticisms from KSU and Lawyers Congress regarding government pleader appointments. He stated that pleaders are not decided by KSU units and presented documents showing Lawyers Congress recommended the two lawyers accused of BJP and CPM ties.