മന്ത്രിയായിട്ടും തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ മാത്രം ചിത്രം എടുക്കുകയായിരുന്നു. കൊല്ലത്ത് ഒരു സ്‌കൂളിലെ പരിപാടിക്കിടെയാണ് സംഭവം.
തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ചോദിച്ചു.
'മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ മാത്രം ചിത്രം എടുക്കുന്നത് എന്തിനാണ്. പിന്നീട് അത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇത് കണ്ട ചിലർ പ്രശ്നമുണ്ടാക്കി ചിത്രം ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു. എങ്കിലും മറ്റു ചിലർ സ്ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട്. '. – ബിന്ദു കൃഷ്ണ വ്യക്തമാക്കുന്നു.