പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരന്‍. കൊലക്കുറ്റം തെളിഞ്ഞതായി പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. തിരുത്തംപാടം ബോയൻ ഉന്നതിയില്‍ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസിൽ നിലവിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ചെന്താമര.
പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിക്ക് കുറ്റബോധമില്ലെന്നും മാനസാന്തരത്തിന് സാധ്യതയില്ലെന്നും പ്രൊബേഷണറി ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതുമായി ബന്ധപ്പെട്ട കോടതിയുടെ ചോദ്യങ്ങള്‍ക്ക് തര്‍ക്കുത്തരമായിരുന്നു ചെന്താമരയുടെ മറുപടി. തൂക്കിക്കൊല്ലാന്‍ വിധിച്ചോളു എന്ന് ചെന്താമര കോടതിയില്‍ പറഞ്ഞു. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തെന്ന് കോടതി
ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഈ മാസം ആറാം തിയതി പറയേണ്ട വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റിയത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആറ് മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് വിധി. കഴിഞ്ഞ വർഷം ജനുവരി 27നാണ് ഇരട്ട കൊലപാതകങ്ങൾ നടന്നത്.