രക്തബന്ധമില്ലാതിരുന്നിട്ടും വളർന്ന ഹൃദയബന്ധമാണ് ചങ്ങനാശേരി എസ്.ബി കോളേജിലെ അധ്യാപകരായിരുന്ന ഡോ.സ്കറിയ സക്കറിയയുടെയും ഡോ. കെ.എ.ജോസഫിന്റെതും. ജോസഫിനെ സംസ്കരിച്ചത് സ്കറിയയെ സംസ്കരിച്ച അതെ കല്ലറയിൽ തന്നെയാണ്. എസ്.ബി കോളേജിൽ ജോസഫിന്റെ അധ്യാപകനായിരുന്നു സ്കറിയ സക്കറിയ.
വിദ്യാർത്ഥിയായി ഇരിക്കുമ്പോൾ തന്നെ തന്റെ അധ്യാപകൻ ആയ സ്കറിയ സക്കറിയയുടെ പാത പിന്തുടർന്ന കെ എ ജോസഫിന്റെ അന്ത്യ യാത്രയും അങ്ങനെ തന്നെയായിരുന്നു. ചങ്ങനാശേരി എസ് ബി കോളേജിൽ പഠിച്ച സ്കറിയ സക്കറിയ അതെ കോളേജിൽ അധ്യാപകൻ ആയി എത്തിയപ്പോൾ അവിടെ വിദ്യാർത്ഥിയായി വന്നതാണ് ജോസഫ്. പിന്നീട് ജോസഫും എസ് ബി കോളേജിലെ അധ്യാപകനായതോടെ ഇരുവരും തമ്മിലുള്ള ആത്മബന്ധം കൂടുതൽ ആഴമുള്ളതായി.
പ്രമുഖ മലയാള ഭാഷ പണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന സ്കറിയ സക്കറിയ 2022 ലാണ് മരിച്ചത്. ചങ്ങനാശേരി സെന്റ് മേരിസ് മെത്രാപ്പൊലീറ്റൻ പള്ളിയിൽ ഒരു മൃതദേഹം സംസാരിച്ചാൽ മൂന്ന് വർഷം കഴിയുമ്പോൾ അതെ കല്ലറ മറ്റൊരാൾക്ക് നൽകും. സ്കറിയയെ സാംസ്‌കരിച്ച കല്ലറ ജോസഫിനു ലഭിച്ചത് യാദൃശ്ചികമാണെങ്കിലും ഇരുവരുടെയും ആത്മ ബന്ധത്തിന് മറ്റൊരു ഉദാഹരണം വേണ്ട. എസ് ബി കോളേജിലെ മലയാളം വിഭാഗം മുൻ മേധാവി ആയിരുന്നു കെ എ ജോസഫ്.