കടലാക്രമണം രൂക്ഷമായതോടെ കോഴിക്കോട് കാപ്പാട്– കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് തകര്‍ന്നു. കടലിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ഇതിലൂടെയുള്ള യാത്ര ദുരിതമായിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. 

ദേശീയപാതയില്‍ ഗതാഗതകുരുക്ക് ഉണ്ടാവുമ്പോള്‍ ഭൂരിഭാഗം പേരും തൂവപ്പാറ മുതല്‍ പൊയില്‍ക്കാവ് വരെയുള്ള ഈ ഹാര്‍ബര്‍ റോഡാണ് ഉപയോഗിച്ചിരുന്നത്. ഹാര്‍ബറിലേക്കുള്ള ലോറികള്‍ വരുന്നതും ഇതിലൂടെയാണ്. റോഡിന്‍റെ ഭൂരിഭാഗവും കടലെടുത്തതോടെ ഈ വഴിയുള്ള യാത്ര ദുരിതമായി. കടല്‍ ക്ഷോഭം തടയാനിട്ട കരിങ്കല്ലുകളും കടലിലേക്ക് പതിച്ചനിലയിലാണ്. 

കടലിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് ഭിത്തികളും തകര്‍ന്നു. എല്ലാ മഴക്കാലത്തും റോഡ് കടലെടുക്കുന്നത് പതിവായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് സമീപവാസികളുടെ പരാതി. ഇതിന് ശാശ്വതപരിഹാരം വേണമമെന്നും പ്രദേശത്ത് പുലിമുട്ട് നിര്‍മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Kozhikode road damage has been caused by severe coastal erosion, leading to the destruction of the Kapad-Koyilandi Harbour Road. Residents are expressing concerns about the lack of action from authorities to address the ongoing damage and a permanent solution like a 'pulimuttu' construction.