chalod-accident-kannur

TOPICS COVERED

കണ്ണൂര്‍ കൂടാളിയിലുണ്ടായ കാര്‍ അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചാമത്തെയാളും മരിച്ചു. തൃശൂര്‍ സ്വദേശി ആദിത്യ കൃഷ്ണദേവാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.

 കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. അപകടസമയത്ത് നാലുപേരാണ് മരിച്ചത്. ഇതില്‍ രണ്ടുപേര്‍ മലയാളികളും രണ്ട് പേര്‍ ഇതരസംസ്ഥാനക്കാരുമാണ് ഉള്‍പ്പെട്ടിരുന്നത്. അലവില്‍ സ്വദേശി ഷാന്‍, റിസ്​വാന്‍, പരം ഛേത്രി, ഹര്‍ഷ് എന്നിവരാണ് വെള്ളിയാഴ്ച  മരിച്ചത്.  പരുക്കേറ്റ ആദിത്യ കൃഷ്ണദേവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് പരുക്കിന്‍റെ ആഘാതത്തില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.  കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

ബെംഗളൂരുവില്‍ പഠിക്കുന്ന ഇവര്‍ കണ്ണൂര്‍ അലവില്‍ സ്വദേശിയായ ഷാനിന്‍റെ ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. വഴിയരികിലെ തണല്‍ മരത്തിലിടിച്ചാണ് കാര്‍ പൂര്‍ണമായും തകര്‍ന്നത്. കണ്ണൂരില്‍ നിന്ന് മട്ടന്നൂരിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇവിടം അപകടമേഖലയാണെന്നും പക്ഷേ ഇത്ര വലിയ അപകടം ആദ്യമായാണ് ഉണ്ടാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇടിച്ചതിന് പിന്നാലെ കാറില്‍ നിന്ന് പുക ഉയര്‍ന്നുവെന്നും വെള്ളമൊഴിച്ച ശേഷമാണ് അടുത്തേക്കെത്താനായതെന്നും നാട്ടുകാര്‍ പറയുന്നു.

ENGLISH SUMMARY:

Kannur car accident claims a fifth life with the passing of Adithya Krishnadeva, a native of Thrissur. This tragic incident occurred after the car collided with a tree, resulting in the deaths of four others earlier.