വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 7 ആയി. ഇനി ഒരാളെ കൂടി കണ്ടെത്താൻ ഉണ്ട്. അതിനിടെ തുരങ്കമുഖത്തുനിന്ന് എടുത്ത മണ്ണ് നീക്കം ചെയ്യാൻ ആകില്ലെന്ന് കൊങ്കൺ റെയിൽവേ സർക്കാരിനെ അറിയിച്ചു. 

 

മീനാക്ഷി പാലത്തിൽ നിന്ന് 200 മീറ്റർ താഴെയാണ് മൃതദേഹം കണ്ടത്. ബംഗാളുകാരനായ  രാകേഷ് ഗുചൈത് ആണ് മരിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇനി ഒരാളെ കൂടി കണ്ടെത്താൻ ഉണ്ട്. 

 

കെഡാവർ നായകളുടെ സേവനം ഇന്നും പ്രയോജനപ്പെടുത്തുന്നുണ്ട്. അതേസമയം തുരങ്കത്തിൽ നിന്ന് എടുത്ത മണ്ണ് നീക്കം ചെയ്യാൻ ആകില്ലെന്ന് നിലപാടിലാണ് കൊങ്കൺ റെയിൽവേ. മഴ കണക്കുന്ന പശ്ചാത്തലത്തിൽ മണ്ണ് നീക്കം ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് അവരുടെ വിലയിരുത്തൽ. 

 

കൊങ്കൺ റെയിൽവേയുമായി  ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടത്താൻ ഒരുക്കുകയാണ് സർക്കാർ

ENGLISH SUMMARY:

Wayanad landslide update: Another body has been recovered from the Kalladi landslide, increasing the death toll to seven, with one person still missing.