ഉസ്ബക്കിസ്ഥാനില്‍ ആലപ്പുഴ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സഹപാഠി ലാപ്ടോപ് വച്ച് തലയ്ക്കടിച്ചു കൊന്നു. ഹരിപ്പാട് സ്വദേശിനി സാവരിയ(22)യാണ് കൊല്ലപ്പെട്ടത്. സഹപാഠി പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനം അറസ്റ്റിലായി.  ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണ് ഇരുവരും

നാലു ദിവസം മുന്‍പാണ് ഈ കൊലപാതകം സംഭവിച്ചതെന്നാണ് പിതാവിനു ലഭിച്ച വിവരം. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വൈകിട്ടോടെ ഹരിപ്പാട് എത്തിക്കും. കുവൈത്തില്‍ ജോലി ചെയ്യുന്ന പിതാവിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉസ്ബെക്കിസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും വീസാ പ്രശ്നങ്ങള്‍ കാരണം അതു നടന്നിരുന്നില്ല. തുടര്‍ന്ന് അമ്മാവനാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്.  

സാവരിയയുടെ സഹപാഠിയായ സദറുല്‍ സനമാണ് ലാപ്ടോപ് ഉപയോഗിച്ചു തലക്കടിച്ചത്. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു സംഭവം. ലാപ്ടോപ് ഉപയോഗിച്ചേറ്റ മര്‍ദനത്തെത്തുടര്‍ന്ന് സാവരിയയുടെ തലച്ചോറില്‍ രക്തസ്രാവമുണ്ടായാണ് മരണം സംഭവിച്ചത്.

മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സാവരിയ. സംഭവം അമ്മയെ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളെയൊന്നും അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതി സദറുല്‍ അനം പൊലീസ് കസ്റ്റഡിയിലാണ്. 

Haripad Student's Death in Uzbekistan: Classmate Arrested:

A medical student from Alappuzha was tragically killed in Uzbekistan by a classmate using a laptop. The victim, Savariya (22) from Haripad, died due to severe head injuries after being attacked by Sadarul Anam, her fellow student at Bukhara State Medical University.