ആലപ്പുഴ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ വീണ്ടും പ്രതിഷേധമുയരുന്നു. സംസ്‌ഥാന ബജറ്റിൽ പ്രഖ്യാപിച്ച മിനറൽ കോറിഡോർ പദ്ധതിയെക്കുറിച്ചും തീരത്ത് ആശങ്കയുണ്ട്. ദുരന്ത നിവാരണത്തിൻ്റെ പേരിൽ ഖനനം ചെയ്ത കരിമണൽ സ്വകാര്യ കമ്പനികളിലേക്കെത്തിയ അഴിമതി അന്വേഷിക്കണമെന്നും കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
അഞ്ചു വർഷത്തോളമാണ് തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭം നടത്തിയത്. ആലപ്പഴ തീരത്ത് കരിമണൽ ഖനനം നടത്തില്ല എന്ന് തിരത്തെടുപ്പിന് മുൻപ് യുഡിഎഫ് നടത്തിയ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് നാട്ടുകാർ കണ്ടത്. ഖനനം ഉണ്ടാകില്ലെന്ന് വി.ഡി.സതീശൻ ഉറപ്പുനൽകിയതാണെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി പറയുന്നു. എന്നാൽ പുതിയ സർക്കാർ വന്നിട്ടും ഖനനം ഉണ്ടാകില്ല എന്ന കൃത്യമായ നിലപാട് പരസ്യമായി പ്രഖ്യാപിക്കാത്തതിൽ തീരത്ത് പ്രതിഷേധമുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച ധാതുമണൽ മിനറൽ കോറിഡോർ പദ്ധതിയെക്കുറിച്ചും ആശങ്കയുണ്ട്. ഈ പദ്ധതിയുടെ മറവിൽ കരിമണൽ ഖനനം അടക്കം നടക്കുമെന്നാണ് ഇവരുടെ ഭയം. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ തീരവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ധാതുമണൽ മിനറൽ കോറിഡോർ പദ്ധതിയിൽ നിന്ന് ആലപ്പുഴ തീരത്തെ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് ഭീമഹർജി നൽകും. ദുരന്ത നിവാര
എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് 90 ലക്ഷം ക്യുബിക് മീറ്റർ കരിമണൽ ഖനനം ചെയ്തെടുത്തെന്നാണ് ഖനന വിരുദ്ധ സമിതിയുടെ കണക്ക്. ഐആർഇ, കെഎംഎംഎൽ എന്നീ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് ഇത്രയും മണൽ ചെന്നിട്ടില്ലെന്നും സ്വകാര്യ കമ്പനികളിലേക്ക് മണൽ കടത്ത് നടന്നിട്ടുണ്ടെന്നുമാണ് ആരോപണം.
കരിമണൽ ഖനനത്തെ അനുകൂലിക്കുകയും കരിമണൽ സംസ്‌കരണ ഫാക്‌ടറി തോട്ടപ്പള്ളിയിൽ ആരംഭിക്കുകയും ചെയ്യണമെന്ന ജി.സുധാകരൻ്റെ അഭിപ്രായത്തെയും കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി വിമർശിക്കുന്നു.