കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ പ്രതിയായ ആര്‍.ചന്ദ്രശേഖരനെതിരെ പ്രത്യക്ഷ സമരവുമായി ഐ.എന്‍.ടി.യു.സിയിലെ ഒരു വിഭാഗം. ചന്ദ്രശേഖരനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിലാണ് ഇന്ന് ഉപരോധസമരം. ഉദ്യോഗസ്ഥരെ പഴിചാരി ചന്ദ്രശേഖരനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണെന്ന് ഐ.എന്‍.ടി.യു.സിയിലെ മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നു. 

കശുവണ്ടി വികസന കോര്‍പറേഷനിലെ 500 കോടി രൂപയുടെ അഴിമതിയില്‍ പ്രതിസ്ഥാനത്തുള്ള ആര്‍.ചന്ദ്രശേഖരനെതിരെ ഐഎന്‍ടിയുസിയിലെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് പ്രത്യക്ഷസമരം തുടങ്ങുന്നത്. പിണറായി സര്‍ക്കാര്‍ ചന്ദ്രശേഖരന് നല്‍കിയ സംരക്ഷണം യുഡിഎഫും തുടരുന്നതിനെതിരെയാണ് സമരമെന്ന് മുതിര്‍ന്ന ഭാരവാഹികള്‍ കൂടിയായ നേതാക്കള്‍ പറഞ്ഞു. 

ചന്ദ്രശേഖരന് പിന്തുണയുമായി തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് പ്രമേയം പാസാക്കിയതിന് നിയമപരമായി പിന്‍ബലമില്ലെന്ന് പറയുന്ന നേതാക്കള്‍, ചന്ദ്രശേഖരന്‍ താല്‍ക്കാലിക പ്രസിഡന്‍റാണെന്നാണ് വാദിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ മുതിര്‍ന്ന ഭാരവാഹികള്‍ ചന്ദ്രശേഖരനെതിരെ പ്രത്യക്ഷ സമരമിരിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ചന്ദ്രശേഖരന് ഇതുവരെ സംരക്ഷണകവചമൊരുക്കിയവര്‍ക്കും ഇനി ബുദ്ധിമുട്ടാകും.

INTUC Faction Protests R. Chandrasekharan Over Cashew Corporation Scam:

R. Chandrasekharan, facing allegations in the cashew corporation scam, is the subject of a direct protest by a faction of INTUC. This group is demanding his expulsion from the organization, accusing Congress leaders of protecting him by blaming officials