Untitled design - 1

തിരുവനന്തപുരം അമ്പൂരി പാലത്തില്‍ ട്രാവലര്‍ കയറിയിറങ്ങി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. കാട്ടാക്കട സ്വദേശി  ഋതുവേദയാണ് മരിച്ചത്. നിര്‍ത്തിയിട്ട ട്രാവലറിന്‍റെ ഹാന്‍ഡ് ബ്രേക്ക് റിലീസായി കുഞ്ഞിന്‍റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. വിനോദസഞ്ചാരത്തിനായി മൂന്ന് കുടുംബങ്ങളോടൊപ്പം എത്തിയതായിരുന്നു കുട്ടി. 

അമ്പൂരിയിലെ കുമ്പിച്ചൽക്കടവ് പാലത്തിന് മുകളിൽ നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ അബദ്ധത്തിൽ മുന്നോട്ട് നീങ്ങുകയായിരുന്നു. വാഹനം നിർത്തിയിട്ട് പുറത്തിറങ്ങിയ കുടുംബാംഗങ്ങൾ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.

പാട്ട് മാറ്റാനായി ഡ്രൈവർ വാഹനത്തിൽ കയറിയപ്പോൾ അബദ്ധത്തിൽ ഹാൻഡ് ബ്രേക്ക് റിലീസാവുകയും വാഹനം മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തേക്ക് കയറുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ENGLISH SUMMARY:

Malayala Manorama Online News reports a tragic accident in Thiruvananthapuram where a three-year-old girl died after being run over by a traveler vehicle. The incident occurred at the Amboori bridge when the parked traveler's handbrake released, causing it to move forward and fatally injure the child.