rape-complaint

TOPICS COVERED

ഡല്‍ഹി മെഹ്‌റോളിയിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയത് കൊപ്പെടുത്തിയ പ്രതി പിടിയില്‍. ഒണ്‍ലൈന്‍ ടാക്സി 25 സയസുകാരന്‍ ബബ്ലുവിനെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്.

തുടര്‍ന്ന് പ്രദേശത്തെ എല്ലാ സിസിടിവികളും പൊലീസ് പരിശോധിച്ചു. ഇതിനിടിയിലാണ് സശയാസ്പദമായ സാഹചര്യത്തില്‍ ടാക്സി ഡ്രൈവറെ കണ്ടെത്തിയത്. പൊലീസ് നാല് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയും ചെയ്തു.

തുടര്‍ന്നുള്ള ചോദ്യെചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മെഹ്‌റോളിയിലെ ഫൂട്പാത്തിന് സമീപത്തുനിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും പിന്നീട് ഗുരുഗ്രാം ഭാഗത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നും പ്രതി വെളിപ്പെടുത്തി. പ്രതിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തുള്ള വനമേഖലയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ബീഹാർ സ്വദേശികളായ കുട്ടിയുടെ കുടുംബം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അത് നഷ്ടപ്പെട്ടതിനുശേഷം അവർ തെരുവോരത്ത് താമസം തുടങ്ങുകയായിരുന്നു. പെൺകുട്ടി ബലൂണുകൾ വിറ്റാണ് ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. മാതാപിതാക്കൾ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളാണ്. ഈ 10 വയസ്സുകാരി ഉൾപ്പെടെ നാല് മക്കളാണ് ദമ്പതികൾക്കുള്ളത്.

കേസില്‍ എല്ലാ നിയമനടപടികളും പുരോഗമിക്കുകയാണെന്നും പ്രതിക്കെതിരെ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Delhi crime involving the abduction, rape, and murder of a ten-year-old girl has led to the arrest of an online taxi driver. The incident in Mehroli has shocked the nation, prompting swift police action and a thorough investigation.