ilza

സഹോദരിയുടെ ഒാര്‍മകളുറങ്ങുന്ന കേരളത്തില്‍ വീണ്ടും എത്തി ഇല്‍സ. കാണാതാകുന്നവരെ കണ്ടെത്താന്‍ പ്രത്യേക  പൊലീസ് സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കോവളത്തുകൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി ഇല്‍സ സ്ക്രോമനെ മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ടു. കുടുംബത്തിന്റെ ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഗണിക്കാമെന്നായിരുന്നു  മുഖ്യമന്ത്രിയുടെ ഉറപ്പ്

എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളം കണ്ട പരിചിതമല്ലാത്ത കാഴ്ചയാണിത്. കാണാതായ സഹോദരിയെ തേടി ഒരു പെണ്‍കുട്ടി നാട്ടിലെമ്പാടും പോസ്റ്ററും പടവും പതിച്ച് അലയുന്നത്. 37 ദിവസങ്ങള്‍ക്കു ശേഷം  അവളുടെ സഹോദരിയെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തി. കേരളത്തില്‍ഒരുവിദേശ ടൂറിസ്റ്റ് കൊല്ലപ്പെടുന്ന ആദ്യ സംഭവമായിരുന്നു അത്. കുറ്റക്കാരെ ശിക്ഷിച്ചുകൊണ്ടുള്ള  കോടതി വിധിവന്ന ശേഷം ആദ്യമായി കേരളത്തിലെത്തുകയാണ് ഇല്‍സ.  തന്‍റെ സഹോദരിയുടെ അനുഭവം മുന്‍നിറുത്തി കാണാതാകുന്നവരെ കണ്ടെത്താന്‍ മികച്ചപരിശീലനവും സൗകര്യങ്ങളുമുള്ള പ്രത്യേക പൊലീസ് സെല്‍സ്ഥപിക്കണമെന്ന ആവശ്യവുമായി അവര്‍ മുഖ്യമന്ത്രിയെ കണ്ടു.

കേസ് നടത്തുന്നതിന് സര്‍ക്കാരിന്‍റെ പിന്തുണ തേടി. കോടതി കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാര തുക ഇതുവരെ നല്‍കിയിട്ടില്ല. അക്കാര്യങ്ങളില്‍ അനുകൂലമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ലാത്വിയന്‍ യുവതിയെ കാണാതായ കോവളം കടല്‍തീരത്ത് മരങ്ങളും ഇരിപ്പിടങ്ങളുമുള്ള ഒാര്‍മ്മ പാര്‍ക്ക് നിര്‍മിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Ilze Skromane is visiting Kerala again, remembering her sister who was tragically murdered there. She met with the Chief Minister to advocate for a dedicated police system to find missing persons, a cause deeply personal to her.