വയനാട് അമ്പലവയലില്‍ ആളില്ലാത്ത സമയത്ത് വീട്  ജപ്തി ചെയ്തെന്ന പ്രചാരണം തെറ്റെന്ന് കനറ ബാങ്ക്. പലതവണ ജപ്തിക്ക് വന്ന് തിരിച്ചുപോയതാണെന്നും ഒടുവില്‍ വായ്പക്കാരന്‍ കൂടി സമ്മതിച്ച സമയത്താണ്  അധ്യാപകനായ ‌സുരേഷ് ബാബുവിന്റെ വീട് ജപ്തി ചെയ്തതെന്നും കോഴിക്കോട് സര്‍ക്കിള്‍ ഒാഫീസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പറഞ്ഞു.  

2022 ലാണ് കനറാബാങ്കിന്റെ ബത്തേരി ശാഖയില്‍ നിന്ന് ആണ്ടൂര്‍ സ്വദേശി സുരേഷ് ബാബു 29 ലക്ഷം രൂപ വായ്പയെടുത്ത്.അടുത്ത വര്‍ഷം തന്നെ അടവ് മുടങ്ങി.പലതവണ  മുന്നറിയിപ്പ് നല്‍കിയിട്ടും വായ്പ തിരിച്ചടച്ചില്ല.തുടര്‍ന്നാണ് നിയമനടപടിയിലേക്ക് കടന്നത്. നാലുതവണ ജപ്തിക്ക് ശ്രമിച്ചതാണ്. ഒടുവില്‍  മകന്റെ നീറ്റ് പരീക്ഷയ്ക്ക് ശേഷം എപ്പോള്‍ വേണെങ്കിലും ജപ്തി ചെയ്യാമെന്ന്  സുരേഷ് രേഖാമൂലം എഴുതി തന്നിരുന്നു. ജപ്തി സമയത്ത് എത്താന്‍  ആവശ്യപ്പെട്ടെങ്കിലും സുരേഷ് നിരസിച്ചെന്നും ഇതിന്  തെളിവുണ്ടെന്നും ബാങ്കുകാര്‍ പറയുന്നു.

ആളില്ലാത്ത സമയത്താണ് വീട് ജപ്തി ചെയ്തെന്നും തുണി പോലും എടുക്കാന്‍ സമ്മതിച്ചില്ലെന്നും സുരേഷ് പരാതിപ്പെട്ട സാഹചര്യത്തിലാണ് ബാങ്കിന്റ വിശദീകരണം

ENGLISH SUMMARY:

Canara Bank has clarified that the news about their house seizure in Ambalavayal, Wayanad, during the owner's absence is false. They stated that the foreclosure of Suresh Babu's house occurred with his consent after repeated attempts and a written agreement.