bevco-03

മദ്യം വാങ്ങാന്‍ ഇരുപത്തി മൂന്ന് വയസ് തികയണമെന്ന നിബന്ധന കര്‍‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചന. ബവ്കോ ഔട്ട്ലെറ്റുകള്‍ വഴിയുള്ള മദ്യവിതരണത്തിന് പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം സംബന്ധിച്ച് സംശയം തോന്നിയാല്‍ രേഖകള്‍ ആവശ്യപ്പെടും. 

മതിയായ രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രം മദ്യം നല്‍കും. പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം വാങ്ങുന്നത് തടയുകയാണ് ലക്ഷ്യം. എക്സൈസ് വകുപ്പ് കഴിഞ്ഞദിവസം നല്‍കിയ ശുപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ബവ്കോ എം.ഡി വഴി ഓരോ ഷോപ്പുകളുടെയും ചുമതലക്കാര്‍ക്ക് നിര്‍ദേശം നല്‍കിയാല്‍ പ്രായപരിശോധന വഴിയുള്ള മദ്യവിതരണം കര്‍ശനമായി നടപ്പാക്കാനാവും.  

ENGLISH SUMMARY:

Alcohol age limit Kerala is being considered for strict implementation by the government to prevent underage individuals from purchasing alcohol. The excise commissioner's recommendation to enforce the age limit at BAVCO outlets for alcohol distribution is currently under government review.