കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നിന്ന് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇറങ്ങിപ്പോയി. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധം കനത്തതോടെയാണ് യോഗം അവസാനിപ്പിച്ച് വിസി പോയത്. ഇതോടെ ഒരിടവേളക്ക് ശേഷം വിസി– സിന്‍ഡിക്കേറ്റ് പോര് വീണ്ടും കടുക്കുകയാണ്. 

കേരള സര്‍വകലാശാലയുടെ  സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനം വിസി  സ്വന്തം നിലക്ക് നടത്തി, സിന്‍ഡിക്കേറ്റ് വിളിച്ചു ചേര്‍ക്കുന്നില്ല,  അധ്യാപികയില്‍ നിന്ന്  ജാതി അധിക്ഷേപം നേരിട്ട വിദ്യാര്‍ഥിക്ക്  ഗവേഷണബിരുദം വൈകിപ്പിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളുയര്‍ത്തിയായിരുന്നു ഇടത് അംഗങ്ങളുടെ സെനറ്റ് യോഗത്തിലെ പ്രതിഷേധം.  പ്രതിഷേധം കനത്തതോടെ  വേഗം അജന്‍ഡ പാസാക്കി യോഗം പിരിഞ്ഞതായി അറിയിച്ച് വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍  സെനറ്റ് ചേബറില്‍ നിന്ന് പോയി. ഇടത് അംഗങ്ങള്‍ പ്രതിഷേധ ജാഥയുമായി സര്‍വകലാശല ആസ്ഥാനത്തിന് മുന്നിലെത്തി. 

വിസിക്കു പിന്തുണയുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി. സിന്‍ഡിക്കേറ്റിനെ അവഗണിച്ച് വിസി  സ്വന്തം നിലക്ക്  ഗിരിജഗോപാലിനെ സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ചതില്‍  പ്രതിഷേധിച്ച് നിലവിലെ അഭിഭാഷകന്‍ തോമസ് എബ്രഹാം റജിസ്ട്രാര്‍ക്ക് രാജിക്കത്തു നല്‍കി. സ്റ്റാന്‍ഡിങ് കോണ്‍സലിനെ നിയമിക്കാനും മാറ്റാനും സിന്‍ഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നും വിസി നിയമലംഘനം നടത്തിയെന്നും എടുത്തു പറഞ്ഞാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

Kerala University VC Walks Out Amidst Heated Senate Meeting:

Kerala University VC Dr. Mohanan Kunnummal walked out of the Senate meeting due to strong protests from Left Syndicate members, escalating the ongoing VC-Syndicate conflict. The protests stemmed from allegations including the VC's unilateral appointment of a Standing Counsel and delaying a student's research degree after facing caste abuse from a teacher