മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തതിന് പിന്നാലെ വിഡിയോയുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ്.ആര്‍. എല്ലാവരും ചേര്‍ന്ന് അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കുകയാണെന്നും താന്‍ ജയിലിലല്ലെന്നും ധന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. ഡിവൈ.എസ്.പി ഓഫീസിലെത്തിയ സമയത്തുള്ളതാണ് വിഡിയോ. 

'ഭഗവാനെ...  എല്ലാവരും ചേര്‍ന്ന് എന്‍റെ അച്ഛനെയും അമ്മയെയും വിളിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട പൊലീസ് സ്റ്റേഷനിലായി.. ജയിലിലാണ്.. എന്നെ തൂക്കിക്കൊന്നു എന്നെല്ലാം പറഞ്ഞത്. ഞാനെന്‍റെ പഞ്ചില്‍ കുത്തിയിരിക്കുകയാണ്. വിശദവിവരം പറഞ്ഞ് വിഡിയോ ചെയ്യുന്നാതായിരിക്കും ഡിവൈഎസ്പിയുടെ ഓഫീസില്‍ ആവശ്യത്തിന് വന്നിരിക്കുകയാണ്. ഇതിന് ശേഷം വിഡിയോയ ചെയ്യാം', എന്നാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നത്. 

ബുധനാഴ്ചയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യയ്ക്ക് എതിരെ കാസര്‍കോട് കുമ്പള പൊലീസ് കേസെടുത്തത്. കാസര്‍കോട് അണങ്കൂരില്‍ വച്ച് പൊലീസിനെ കണ്ട് നിര്‍ത്താതെ പോയ ധന്യയുടെ വാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ കുമ്പള ബന്തിയോട് ഭഗവതി നഗറില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ യുവതി മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസ്. കാസര്‍കോട് പെരുമ്പള സ്വദേശിനിയാണ് ധന്യ. 

ENGLISH SUMMARY:

Social media personality Dhanya S.R., popularly known as 'Helen of Sparta', has released an Instagram video following police action against her for drunk driving in Kasaragod. In the video, filmed while she was at the DySP office, she clarified that she is not in jail and urged the public to stop harassing her parents with false claims about her arrest and detention. The incident occurred early Wednesday morning when police intercepted her vehicle in Kumbala after a pursuit, as she reportedly failed to stop at a checkpoint. Subsequent testing confirmed that she was under the influence of alcohol, leading to the filing of a case against her.