Actor and Mimici artist TINI TOM- Photo Sreekumar EV- NOV 2018
വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കൊച്ചി കടവന്ത്ര പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
സ്ത്രീത്വത്തെ അപമാനിച്ചു, വർഗീയ അധിക്ഷേപം നടത്തി എന്നതടക്കമുള്ള വകുപ്പുകളാണ് ടിനിക്കെതിരെ ചുമത്തിരിക്കുന്നത്. ടിനി ടോമിനെതിരെ കേസ് എടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകിയിരുന്നു.
ഇന്ന് കോടതി ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ടിനിക്കെതിരെ കേസെടുക്കാൻ തെളിവില്ലെന്നായിരുന്നു അൻസിബയുടെ സ്വകാര്യ അന്യായത്തിൽ പൊലീസ് നൽകിയ മറുപടി. എന്നാൽ പൊലീസ് റിപ്പോർട്ട് അപൂർണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്.