എന്‍. ശേഷാദ്രിനാഥന്‍  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാകും. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ്, ഡീലിമിറ്റേഷന്‍ നടപടികള്‍ എന്നിവയുടെ ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്.

എന്‍.ശേഷാദ്രിനാഥന്‍റെ നിയമനത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ തദ്ദേശ വകുപ്പ് അംഗീകരിച്ച് നല്‍കിയതാണ് പേരെന്ന് മന്ത്രി കെ.എം.ഷാജി പറഞ്ഞിരുന്നു.  എന്‍. ശേഷാദ്രിനാഥന്‍ ജില്ലാ ജഡ്ഡി, എന്‍.ഐ.എ, സിബിഐ കോടതികളിലെ ജഡ്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

ENGLISH SUMMARY:

N. Sheshadri Nathan will become the State Election Commissioner, with the Governor approving the cabinet's recommendation. This appointment places him in charge of crucial local body elections and delimitation processes.