വിഴിഞ്ഞത്ത് വന്‍വികസന കുതിപ്പിന് കളമൊരുക്കി വിദേശ നിക്ഷേപം വരുന്നു. എംഎസ്‌സി കപ്പല്‍ കമ്പനി 13,000 കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്ത് നടത്തുന്നത്. കേരളത്തില്‍ വരുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനുള്ള ധാരണയില്‍ അദാനിയും എം.എസ്.സി കമ്പനിയും ധാരണ ഒപ്പുവെച്ചു.
ഇതിനോടകം തന്നെ ലോക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനത്തില്‍ സുപ്രധാനമാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി നടത്തുന്ന നിക്ഷേപം . തുറമുഖത്തിന്‍റെ ആകെ ഓഹരിയില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഓഹരിയുടെ 49 ശതമാനമാണ് എംഎസ് എസ് കമ്പനി യുടെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് സ്വന്തമാക്കുന്നത് . നിലവിൽ 16 ലക്ഷം TEU ശേഷിയുള്ള വിഴിഞ്ഞം തുറമുഖം വികസനത്തിലൂടെ 3.5 മടങ്ങ് വർധിച്ച് 57 ലക്ഷം TEU ശേഷിയിലേക്ക് ഉയരും. ആകെ 2.85 ബില്യൺ യുഎസ് ഡോളർ ഏതാണ്ട് 27000 കോടി രൂപ മൂല്യമുള്ള പദ്ധതിയിൽ MSC നിക്ഷേപിക്കുന്നത് 1.397 ബില്യൺ യുഎസ് ഡോളര്‍ ഏതാണ്ട് 13000 കോടി രൂപയാണ്.
ഈ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിലെ ചരക്കുനീക്ക സ്ഥിരതയും വർധനവും ഉറപ്പാക്കുകയും വളർച്ചയുടെ വേഗത കൂട്ടുകയും ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു . മുന്ദ്ര എന്നൂർ തുറമുഖങ്ങൾക്കു ശേഷം അദാനിയും MSC-യും തമ്മിലുള്ള മൂന്നാമത്തെ വലിയ സഹകരണമാണിത്. MSC ഗ്രൂപ്പിന്റെ ഭാഗമായ TiL ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100-ലധികം കണ്ടെയ്നർ ടെർമിനലുകളും വർഷംതോറും 70 ദശലക്ഷത്തിലധികം TEU ചരക്കുനീക്ക ശേഷിയും TiL-ക്കുണ്ട്.
ഈ സഹകരണം വിഴിഞ്ഞത്തിന് നല്‍കുന്ന നേട്ടങ്ങള്‍ ഇവയാണ് അധിക ചരക്കുനീക്കം മൂലം വളർച്ചാ ലക്ഷ്യങ്ങൾ കൂടുതൽ വേഗത്തിൽ കൈവരിക്കൽ , നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്മെന്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളിൽ കൂടുതൽ പങ്കാളിത്തം , കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ സാന്നിധ്യം ശക്തിപ്പെടുത്തൽ , റിലേ കാർഗോ വർധന . ഇതിനകം 70-ലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും ഇതിനോടകം വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്.