സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമന ശുപാർശ നൽകിയ എൻ.ശേഷാദ്രിനാഥന്റെ സംഘപരിവാർ ഇടപെടലുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി. ശുപാർശ സർക്കാർ തിരുത്തുമെന്നും മന്ത്രി കെ.എം.ഷാജി പലതും കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതി നൽകിയ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ് പറഞ്ഞു. നിയമന ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി കൈമാറിയ സാഹചര്യത്തിൽ സർക്കാർ തീരുമാനം പുനപരിശോധിക്കാൻ ഇടയില്ലെന്നാണ് സൂചന.
നിയമന ശുപാർശയ്‌ക്കെതിരെ ആദ്യം പ്രതിഷേധമറിയിച്ച പി.എം നിയാസിൻ്റെ വിമർശനം മന്ത്രി കെ. എം.ഷാജിക്ക് നേരെയും തുടരുകയാണ്. എൻ.ശേഷാദ്രിനാഥൻ്റെ സമൂഹ മാധ്യമ ഇടപെടൽ ഉൾപ്പെടെ മുൻകാല സംഘപരിവാർ അനുകൂല പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കണം. ഗൗരവമുള്ള പദവിയിലെ നിയമനത്തിൽ പുനപരിശോധനയുണ്ടാവണം. ഈ ആവശ്യങ്ങൾ ഉയർത്തിയാണ് നിയാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകിയത്. <തൻ്റെ വിമർശനത്തിന് പിന്നാലെ ശേഷാദ്രി നാഥൻ പഴയകാല പോസ്റ്റുകൾ മുക്കിയെന്നും നിയാസ്. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍.ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് വിവരം. മന്ത്രിസഭാ തീരുമാനം ഗവര്‍ണരുടെ അംഗീകാരത്തിനായി കൈമാറി. മുന്‍ജില്ലാ ജഡ്ജിയാണ് എന്‍.ശേഷാദ്രിനാഥന്‍. എന്നാല്‍ ബിജെപി ബന്ധമുള്ള വ്യക്തിയല്ല നിയമിതനാകുന്നതെന്നും തന്‍റെ വകുപ്പ് നല്‍കിയ പേര് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നുവെന്നുമാണ് തദ്ദേശ മന്ത്രി കെ.എം.ഷാജിയുടെ നിലപാട്.