kerala-election-commissioner-appointment-udf-conflict

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തെച്ചൊല്ലി യുഡിഎഫില്‍ ഭിന്നത. നിയമനത്തില്‍ അപാകതയില്ലെന്നും വിശ്വാസിയായതുകൊണ്ട് ആര്‍എസ്എസ് ചാപ്പ കുത്തരുതെന്നും മന്ത്രി കെഎം ഷാജി പറഞ്ഞു. വിശ്വാസിയെയും സംഘികളെയും തിരിച്ചറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് തിരിച്ചടിച്ചു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിക്കാന്‍ പോകുന്ന എന്‍ ശേഷാദ്രിനാഥ് ചെറുപ്പത്തില്‍ എസ്എഫ്ഐ നേതാവും പിന്നീട് ആര്‍എസ്എസ് അനുഭാവിയുമായെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന് കത്ത് നല്‍കിയതിനാണ് മന്ത്രി കെഎം ഷാജി ഈ മറുപടി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന വ്യക്തമായ സൂചനയും കെ.എം. ഷാജി ഇതിലൂടെ നല്‍കുന്നു. തൊട്ടുപിന്നാലെ ഇതിന് മറുപടിയുമായി പിഎം നിയാസ് രംഗത്തെത്തി. 

ഇപ്പോഴേ തിരുത്തല്‍ സാധ്യമാകൂ എന്നും ഇതിനായി ഏതറ്റം വരെയും പോകുമെന്നും പിഎം നിയാസ് പ്രഖ്യാപിച്ചു. സിപിഎമ്മുകാര്‍ക്കും സംഘികള്‍ക്കുമായി വീതം വയ്ക്കാനുള്ളതാണോ സര്‍ക്കാര്‍ പദവികള്‍ എന്ന കെപിസിസി ജനറല്‍ സെക്രട്ടറിയുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ചോദ്യം മുന്നണിയിലും വലിയ ചര്‍ച്ചയായികഴിഞ്ഞു.  

ENGLISH SUMMARY:

Kerala Election Commissioner appointment is causing internal conflict within the UDF, with differing opinions arising from within the Congress party. This disagreement highlights ongoing political debates and potential shifts in Kerala's political landscape.