മലയാള മനോരമ മുൻ സീനിയർ ഫൊട്ടോഗ്രഫർ കോട്ടയം പാറമ്പുഴ മോസ്കോ കവല സ്വദേശി  വൈഷ്ണവത്തിൽ പി.ആർ.ദേവദാസ് അന്തരിച്ചു. എഴുപതു വയസായിരുന്നു. സംസ്കാരം നാളെ ( ബുധൻ) ഉച്ചയ്ക്ക് ശേഷം മൂന്നിന് വിജയപുരം ഗ്രാമപ്പഞ്ചായത്തിന്റെ ചിലമ്പ്രക്കുന്ന് ശാന്തിപഥത്തിൽ നടക്കും. 

 

1980ൽ മനോരമയിൽ ജോലിയിൽ പ്രവേശിച്ച ദേവദാസ് 2017 ലാണ് കോട്ടയം യൂണിറ്റിൽ നിന്ന് വിരമിച്ചത്.  സ്വദേശാഭിമാനി അവാർഡ്, കണ്ണൂർ പ്രസ് ക്ലബ്ബിന്റെ പാമ്പൻ മാധവൻ സ്മാരക അവാർഡ്, സംസ്ഥാന ഗുസ്തി ചാംപ്യൻഷിപ് ഫോട്ടോ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

P.R. Devadas, former Senior Photographer of Malayala Manorama, passed away at the age of 70. He joined the newspaper in 1980 and retired from the Kottayam unit in 2017 after an illustrious career in photojournalism. Devadas was honoured with several prestigious awards, including the Swadeshabhimani Award and the Pamban Madhavan Memorial Award.