കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയുടെ "ശാസ്ത്രീയ സംഗീത കൃതികള്‍" എന്ന പുസ്തകം പ്രകാശനം ചെയ്തു. . പ്രശസ്ത കർണാടിക് സംഗീതജ്ഞൻ ടി.എം. കൃഷ്ണ, കാഞ്ഞങ്ങാട് രാമചന്ദ്രന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. പയ്യന്നൂരിലെ തുരീയം സംഗീതോല്‍സവ വേദിയിലായിരുന്നു പ്രകാശനം. ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ കെ. സതീഷ് നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.