പിണറായി വിജയന്റെ യാത്ര മുടങ്ങിയതില്‍ ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ ശ്രീകുമാറിന് സസ്പെന്‍ഷന്‍.  ശ്രീകുമാറിനാണ് പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോള്‍ ചുമതല ഉണ്ടായിരുന്നത്. ശ്രീകുമാറിന് വീഴ്ച സംഭവിച്ചുവെന്ന് അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് 2.50നുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്കുള്ള യാത്രയാണ് മുടങ്ങിയന്നത്. പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്തില്‍ കയറാനായിരുന്നില്ല.

തുടർന്ന് രാത്രി 7.15ന്റെ വിമാനത്തിലാണ്‌ യാത്ര ചെയ്തത്‌. വിഐപി യാത്രകളിൽ കേരള ഹൗസ്‌ ജീവനക്കാർ മുൻകൂട്ടി വിമാനത്താവളത്തിലെത്തി എയർലൈൻസ്‌ ജീവനക്കാരെ അറിയിക്കുന്നതാണ്‌ രീതി. വിമാനം പുറപ്പെട്ട ശേഷമേ പ്രോട്ടോകോൾ ഉദ്യോഗസ്ഥർക്ക് തിരികെ മടങ്ങാനാകു. വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാകേണ്ട മറ്റ്‌ സൗകര്യങ്ങൾ ഉറപ്പാക്കിയില്ലെന്നും വിലയിരുത്തലുണ്ട്‌.

ENGLISH SUMMARY:

The Kerala House protocol officer Sreekumar has been suspended following a disruption in Chief Minister Pinarayi Vijayan's travel plans. This incident highlights a failure in ensuring smooth VIP travel arrangements.