സിഎംആര്‍എല്‍ എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി. ടി.വീണയും സി.എം.ആർ.എല്ലുമായി കരാർ തരപ്പെട്ടത് എങ്ങനെയെന്നും, ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് ലഭിച്ച പ്രത്യുപകാരം എന്തെന്നും അന്വേഷിക്കും. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള വീണയുടെ മൊഴികളിൽ വ്യക്തതയില്ലെന്നാണ് ഇഡി നിലപാട്

 

സിഎംആർഎൽ എക്‌സാലോജിക്ക് ദുരൂഹ ഇടപാട് കേസിൽ രണ്ടുതവണയായി 19 മണിക്കൂറോളമാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയെ ഇഡി ചോദ്യം ചെയ്തത്. എന്നാൽ വീണയുടെ മൊഴികളിൽ ഇപ്പോഴും വ്യക്തതയില്ലെന്നാണ് ഇ.ഡി നിലപാട്. സി.എം.ആർ.എല്ലിൽ നിന്നും ലഭിച്ച 2.78 കോടിയുടെ വിനിയോഗത്തിൽ അടക്കം വ്യക്തത വന്നിട്ടില്ല. സിഎംആര്‍എല്‍ ഉന്നതരുടെയും വീണയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്ച വീണയെയും സിഎംആര്‍എല്‍ ഉന്നതരെയും വീണ്ടും ചോദ്യം  ചെയ്തേക്കും.  വീണയുടെ സ്വത്തു സംബന്ധിച്ചും ഇ.ഡി. കൂടുതൽ വിവരങ്ങൾ  ശേഖറിച്ചു

 

 കാര്യമായ പ്രവൃത്തിപരിചയം ഇല്ലാഞ്ഞിട്ടും സിഎംആര്‍എല്‍ കമ്പനിയുമായി വീണയ്ക്ക് കരാർ എങ്ങനെ തരപ്പെട്ടു എന്നതിലാണ് അന്വേഷണം. ആദ്യ പിണറായി സർക്കാരിന്‍റെ കാലത്താണ്   എക്‌സാലോജിക്കുമായി സി.എം.ആർ.എൽ കരാറിൽ എത്തുന്നത്. അന്ന് പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. ഈ കാലയളവിൽ സിഎംആർഎൽ കമ്പനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോ എന്നതിലടക്കമാണ് അന്വേഷണം. സിഎംആര്‍എല്‍ കമ്പനിയുടെ 182 കോടി രൂപയുടെ അനധികൃത ഇടപാടുകൾ  നിയമത്തിന്റെ പരിധിയിൽ വരുന്ന ഷെഡ്യൂൾഡ് കുറ്റകൃതമാണെന്നാണ് ഇഡിയുടെ നിലപാട്. അതായത് കള്ളപ്പണ ഇടപാടിന്റെ പേരിലക്കുള്ള അന്വേഷണം മുന്നോട്ടു പോകുമ്പോൾ വീണ മാത്രമല്ല പിണറായി വിജയനും, പാർട്ടിയും പ്രതിരോധത്തിലാകുമെന്നുറപ്പ്.

ENGLISH SUMMARY:

The Enforcement Directorate has expanded its investigation into the CMRL-Exalogic financial transactions case, citing inconsistencies in T. Veena's statements regarding the utilisation of ₹2.78 crore received from CMRL. The agency will also examine how the contract was awarded and whether CMRL received any undue benefits during the first Pinarayi Vijayan government. The probe is part of an ongoing money laundering investigation under the PMLA.