സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നതിനിടെ, എസ്‌എഫ്‌ഐക്കെതിരെ കടുത്ത പരിഹാസവുമായി കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. വസന്ത് സിറിയക് രംഗത്തെത്തി. “എസ്‌എഫ്‌ഐ” എന്ന ചുരുക്കപ്പേരിനെ “Stainless Blade Federation of India” (സ്റ്റെയിൻലെസ് ബ്ലേഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ) എന്നാണ് വസന്ത് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ എസ്‌എഫ്‌ഐയും സിപിഎം നേതൃത്വവും ശക്തമായി പ്രതികരിക്കുകയും ആരോപണങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു.
എന്നാൽ, സമരത്തിനെത്തിയ ചില എസ്‌എഫ്‌ഐ പ്രവർത്തകരുടെ കൈവശം ബ്ലേഡ് ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതായി പ്രചരിക്കുന്ന ചിത്രങ്ങളും വാർത്തകളും പുറത്തുവന്നതോടെയാണ് വസന്ത് സിറിയകിന്റെ പരിഹാസം. ഈ പശ്ചാത്തലത്തിലാണ് എസ്‌എഫ്‌ഐയുടെ പേരിന് പുതിയൊരു വ്യാഖ്യാനം നൽകിക്കൊണ്ട് വിമർശനം കടുപ്പിച്ചത്.
സമരരംഗത്തെ ബ്ലേഡ് വിവാദം രാഷ്ട്രീയ ഏറ്റുമുട്ടലിന് പുതിയ മാനം നൽകിയിരിക്കുകയാണ്. “വിദ്യാർത്ഥി സംഘടനയോ, സ്റ്റെയിൻലെസ് ബ്ലേഡ് ഫെഡറേഷനോ?” എന്നാണ് ആളുകള്‍ വസന്തിന്‍റെ പോസ്റ്റിന് കമന്‍റ് ചെയ്യുന്നത്.