പി.എം.ശ്രീ പദ്ധതി ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ 2025 ല്‍ ഒപ്പിട്ട വിവാദ കരാറിന്‍റെ നിയമസാധുത പരിശോധിക്കാന്‍ നീക്കം. മന്ത്രിസഭാ ഉപസമിതി ഇക്കാര്യം സജീവമായി പരിഗണിക്കുകയാണ്. 2025 ഒക്ടോബര്‍ 16 നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പി.എം.ശ്രീ കരാര്‍ അതീവ രഹസ്യമായി ഒപ്പിട്ടത്. സംസ്ഥാനത്തിന്‍റെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടേ പി.എം.ശ്രീയില്‍ എന്തു തുടര്‍നടപടിയും സ്വീകരിക്കാവൂ എന്ന നിലപാടിലാണ് നാലംഗ മന്ത്രിസഭാ ഉപസമിതി.

 

ഇടത്പക്ഷം കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് അപ്പാടെ നടപ്പാക്കാമെന്ന് സമ്മതിക്കുന്നതാണ് കരാര്‍.  എന്നാല്‍ 2025 മേയില്‍  ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്  ജി.എസ്. മണി നല്‍കിയ കേസില്‍  തമിഴ് നാടും കേരളവും എതിര്‍കക്ഷികളായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. 

 

ഇത് കണക്കിലെടുക്കാനോ നിയമവഴി തേടാനോ നില്‍ക്കാതെയാണ് കേരളം തിടുക്കത്തില്‍ കാരാറൊപ്പിട്ടത്. യുഡിഎഫ് സര്‍ക്കാരിന്‍റെ മന്ത്രിസഭാ ഉപസമിതി കരാര്‍ സംബന്ധിച്ച നിയമോപദേശം തേടും. സംസ്ഥാനത്തിന്‍റെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടേ പി.എം.ശ്രീയില്‍ എന്തു തുടര്‍നടപടിയും സ്വീകരിക്കാവൂ എന്ന നിലപാിലാണ് നാലംഗ മന്ത്രിസഭാ ഉപസമിതി. 

ENGLISH SUMMARY:

PM Shri scheme Kerala's LDF government signed a controversial agreement in 2025, and a cabinet subcommittee is actively examining its legal validity. This move comes amid concerns that the agreement may allow for the complete implementation of the National Education Policy in the state, despite previous Supreme Court rulings.