mg-uni

TOPICS COVERED

മഹാത്മാഗാന്ധി സർവകലാശാലയിൽ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും വി.സിയും പിടിമുറുക്കിയതോടെ ഇടതു സിന്‍ഡിക്കറ്റ് ഉള്‍പ്പെടെ നോക്കുകുത്തിയായി. വൈസ് ചാന്‍സലര്‍ വിവിധ തസ്തികളിൽ ഉദ്യോഗസ്ഥരെ ചട്ടങ്ങൾ മറികടന്ന് സ്ഥലംമാറ്റിയെന്നാണ് പുതിയ പരാതി. സെനറ്റിലും അധ്യാപക നിയമനത്തിലും സംഘപരിവാര്‍ ബന്ധമുളളവരെ നിയമിച്ചെന്ന ആരോപണത്തിലും വിവാദം തുടരുകയാണ്.

സർവകലാശാലയിൽ മൂന്ന് വർഷം ഒരു സെക്ഷനിൽ കാലാവധി തികച്ച ഉദ്യോഗസ്ഥരെ മാത്രമെ മറ്റൊരു സെക്ഷനിലേക്ക് മാറ്റാന്‍ പാടുള്ളു എന്നാണ് സര്‍വകലാശാലയുടെ ചട്ടം. ഇതു പാലിക്കാതെയാണ് പുതിയ വൈസ് ചാന്‍സലറായ ഡോ.ഡി.മാവൂത് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം വരുത്തിയതെന്നാണ് പരാതി. ഇടതുസംഘടനയായ എംപ്ലോയീസ് അസോസിയേഷന്‍ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചു. 

 സംഘപരിവാര്‍ ബന്ധമുളളവരെ സര്‍വകലാശാലയുടെ സെനറ്റിലും പഠനബോര്‍ഡുകളിലും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചത് ഇപ്പോഴും തര്‍ക്കവിഷയമാണ്. ബിരുദ ബിരുദാനന്തര ബിരുദ വിഷയങ്ങളുടെ പഠനബോര്‍ഡുകളുടെ പുനസംഘടനയില്‍ തിരുത്തല്‍ വേണമെന്ന സിന്‍ഡിക്കറ്റിന്‍റെ ആവശ്യം ഗവര്‍ണര്‍ തളളിയിരുന്നു

ചാന്‍സലറും വൈസ് ചാന്‍സലറും ഒരുവശത്തും സിന്‍ഡിക്കറ്റും ജീവനക്കാരുടെ സംഘടനകളും മറുവശത്തുമായി  സര്‍വകലാശാലയില്‍ രാഷ്ട്രീയ ചേരിതിരിവ് രൂക്ഷമാണ്.

Mahatma Gandhi University is facing significant political turmoil as the Governor, in his capacity as Chancellor, and the Vice Chancellor tighten their grip, rendering the Left Syndicate largely ineffective: