കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കോപ്പര്‍ വയറുകള്‍ മോഷണം പോയതിനാല്‍ രക്തബാങ്കിന്‍റെ പ്രവര്‍ത്തനം താളംതെറ്റി. കോള്‍ഡ് സ്റ്റോറേജ് റൂമിന്‍റെ കോപ്പര്‍ വയറുകളാണ് കഴിഞ്ഞദിവസം മോഷണം പോയത്. ഇതോടെ രക്തം സൂക്ഷിക്കാന്‍ താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ശാശ്വതമല്ലെന്നാണ് ആക്ഷേപം

​ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് രക്തബാങ്കിലെ കോള്‍ഡ് സ്റ്റോറേജ് റൂമില്‍ മോഷണം നടന്നത്. നാല് ഔട്ട്‌ഡോര്‍ യൂണിറ്റുകളുടെ കോപ്പര്‍ വയറുകളാണ് നഷ്ടപ്പെട്ടത്. ഇതോടെ രക്തബാങ്കിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും പ്രതിസന്ധിയിലായി. ബ്ലഡ് ബാങ്കിലെ തന്നെ റെഫ്രിജറേറ്റിലാണ് രക്തം ഇപ്പോള്‍ സൂക്ഷിക്കുന്നത്. ക്ലോള്‍ഡ് സ്റ്റോറേജ് റൂമില്

പ്രത്യേകം ക്രമീകരിച്ച  താലനിലയാണ് രക്തം സൂക്ഷിക്കുക. താപനിലയില്‍ നേരിയ വ്യത്യാസം വന്നാല്‍ അലാറാം മുഴങ്ങും. ഇത്തരം സാഹചര്യത്തില്‍ റെഫ്രിജറേറ്റില്‍ സൂക്ഷിക്കുന്നത് രക്തത്തിന്‍റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് ആക്ഷേപം. 

രക്തജന്യരോഗങ്ങളുടെ പരിശോധനയ്ക്കുള്ള കിറ്റുകളും രാസവസ്തുകളും മരുന്നുകള്‍ സൂക്ഷിക്കുന്ന ക്ലോള്‍ഡ് സ്റ്റോറേജ് റൂമിലേക്കും മാറ്റി. കഴിഞ്ഞദിവസം ക്ലോള്‍ഡ് സ്റ്റോറേജ് റൂമിന്‍റെ പരിപാലന ചുമതലയുള്ള കമ്പനി അധികൃതര്‍ പരിശോധന നടത്തി പോയിരുന്നു. കോപ്പര്‍ വയറുകള്‍ മാത്രമല്ല കംപ്രസറുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ കണ്ടെത്തി. അതിനാല്‍ നവീകരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്.  പ്രതി മാവൂര്‍ സ്വദേശി സ്വരാജിനെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലൂം കൂടുതല്‍പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം

Kozhikode Medical College blood bank operations are severely disrupted due to the theft of copper wires from its cold storage room.: