license-1

രാജ്യത്ത് FCRA ലൈസൻസ് ലഭിക്കുന്ന സംഘടനകളുടെ എണ്ണം ഓരോ വർഷവും കുറയുകയാണ്. നിലവിൽ 14,460 സംഘടനകൾക്കാണ് വിദേശ സംഭാവനാ നിയന്ത്രണ നിയമപ്രകാരം പണം വാങ്ങാൻ കഴിയുക. ഇതിൽ ഏകദേശം അയ്യായിരത്തോളം എൻ.ജി.ഒകൾ ക്രൈസ്തവ സഭകളുടേതാണ്.

2023 - 24ൽ രാജ്യത്ത് വിദേശ പണം സ്വീകരിക്കാൻ കഴിയാവുന്ന സംഘടനകളുടെ എണ്ണം 17,397 ആയിരുന്നു. 2024–2025ൽ ഇത് 16,666 ആയും 2025 - 2026ൽ 14,460 ആയും കുറഞ്ഞു. ഒരുവർഷം ഏകദേശം 22,000 കോടി രൂപയാണ് വിദേശത്തുനിന്ന് വിവിധ സംഘടനകൾക്കായി ഇന്ത്യയിലെത്തുന്നത്. ഇതിൽ അയ്യായിരത്തോളം എൻജിഒകൾ ക്രൈസ്തവരുടേതാണ്

രാജ്യത്തേക്ക് വരുന്ന വിദേശ സംഭാവനകളിൽ നാമമാത്ര തുകയാണ് ക്രൈസ്തവ ബന്ധമുള്ള എൻജിഒകൾക്ക് പ്രതിവർഷം ലഭിക്കുന്നതെന്നാണ് സിബിസിഐ വൃത്തങ്ങൾ പറയുന്നത്. മിഷണറീസ് ഓഫ് ചാരിറ്റി, കംപാഷൻ ഇന്റർനാഷനൽ, വേൾഡ് വിഷൻ ഇന്ത്യ, ഇവാൻജലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവയടക്കം സംഘടനകൾ കേന്ദ്രനടപടി നേരിട്ടിരുന്നു. ഏതാനും വർഷം മുൻപ് മിഷണറീസ് ഓഫ് ചാരിറ്റീസിന് FCRA ലൈസൻസ് പുതുക്കി നൽകാതിരുന്നതും വിവാദമായിരുന്നു

FCRA licenses for organizations in India are declining, with fewer entities eligible to receive foreign funding each year.: