താരസംഘടനയായ അമ്മയുടെ ഭരണസമിതി അട്ടിമറിച്ചതിന് പിന്നിൽ രാഷ്ട്രീയക്കളിയെന്ന് ആരോപണം. ബിജെപിക്ക് സ്ഥാനാർഥികളെ നൽകാൻ കമ്മിഷൻ വാങ്ങിയെന്ന് ആരോപിച്ച് ശ്വേതയെ ജനറൽ ബോഡിയിൽ ചിത്രവധം ചെയ്തുവെന്ന് ലക്ഷ്മി പ്രിയ ആരോപിച്ചു. അൻസിബയെ തീവ്രവാദിയും ജിഹാദിയുമെന്ന് 'അമ്മ'യിലുള്ളവർ വിളിച്ചത് ആശങ്ക ഉണ്ടാക്കുന്നുവെന്ന് സംവിധായകൻ കമൽ പ്രതികരിച്ചു. അമ്മയെ രക്ഷിക്കാൻ ഇടവേള ബാബുവിനെയും രമേഷ് പിഷാരടിയെയും കൊണ്ടുവരണമെന്നായിരുന്നു നടൻ ദേവന്റെ പ്രതികരണം.

സ്ത്രീകളുടെ ഐക്യമില്ലായ്മയല്ല അമ്മയിലെ പ്രശ്നമെന്ന് പറഞ്ഞാണ് ഭരണസമിതി അട്ടിമറിച്ചതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. പുരുഷൻമാർ നോക്കിയിരിക്കെ 7മണിക്കൂർ ജനറല്‍ ബോഡിയിൽ പോരാടിയ ശ്വേതയെ കൂട്ടമായി ആക്രമിച്ചു.

അമ്മയിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ വ്യക്തമായ സൂചനയായി കമലിന്റെ പ്രതികരണവും. സ്ത്രീകൾ ഒന്നിച്ച് നിന്നെങ്കിൽ കുഴപ്പമുണ്ടാകില്ലായിരുന്നുവെന്ന് കെ.ബി.ഗണേഷ് കുമാർ. 'അമ്മ'യുടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടു. അമ്മ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല.

അമ്മയെ കൂട്ടിയിണക്കാൻ ഇടവേള ബാബുവിനെ കഴിയുകയുള്ളുവെന്ന് ദേവൻ. രമേഷ് പിഷാരടി പ്രസിഡൻ്റാകണം. അമ്മയിൽ മൽസരിക്കില്ലെന്നും അതിലും വലിയ ചുമതലയിലേക്ക് പോകുന്നുവെന്നും ദേവൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

AMMA association controversy deepens with serious allegations of a political conspiracy to sabotage its governing body. Lakshmi Priya claims Shwetha Menon was targeted over alleged BJP links, while Devan and Kamal call for significant leadership changes to save the organization.